ബൈക്കില്‍ രാജ്യ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

Share our post

ചീമേനി (കാസര്‍കോട്): ബൈക്കില്‍ രാജ്യപര്യടനത്തിനായി ഇറങ്ങിയ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവില്‍ പി.എസ്. അര്‍ജുന്‍ (31) ആണ് മരിച്ചത്. ഒമ്പതു വര്‍ഷത്തോളം വിദേശത്തായിരുന്ന അര്‍ജുന്‍ ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു.

തൃശ്ശൂരില്‍നിന്ന് ബൈക്കില്‍ യാത്രതിരിച്ച അര്‍ജുന്‍ ചൊവ്വാഴ്ച വൈകീട്ടാണ് സൗദി അറേബ്യയില്‍ കൂടെ ജോലിചെയ്തിരുന്ന ചീമേനി വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടില്‍ എത്തിയത്. പര്യടനത്തിന്റെ ആദ്യദിനം മോഹനന്റെ വീട്ടില്‍ താമസിച്ച് അടുത്തദിവസം യാത്ര തുടരുകയായിരുന്നു ലക്ഷ്യം. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഒന്‍പതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശ്ശൂരില്‍നിന്ന് വരുന്ന വഴി കൈ കുഴയുന്നതുപോലെ തോന്നിയതിനാല്‍ തലശ്ശേരിയില്‍ ഡോക്ടറെ കാണുകയും ഇ.സി.ജി. എടുക്കുകയും ചെയ്തിരുന്നുവെന്ന് ചീമേനി പോലീസ് പറഞ്ഞു. അച്ഛന്‍: സിദ്ധാര്‍ഥന്‍ (പാച്ചുണ്ണി). അമ്മ: ഉഷ (റിട്ട. അധ്യാപിക, പനങ്ങാട് ഹൈസ്‌കൂള്‍). ഭാര്യ: അഞ്ജന. ഏക മകന്‍: ദേവിക്ഡ്രോണ്‍. സഹോദരന്‍: അരുണ്‍. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!