ലൈഫ് രണ്ടാംഘട്ട അപ്പീൽ വെള്ളിയാഴ്ചവരെ

Share our post

തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും.

ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ കഴിയുക. രണ്ടാംഘട്ടത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ്‌്‌ ആക്ഷേപങ്ങളുമാണ് ലഭിച്ചതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.

ഭൂമിയില്ലാത്ത ഭവനരഹിതരുടെ 778 അപ്പീലുകളും ഭൂമിയുള്ള ഭവനരഹിതരുടെ 5137 അപ്പീലുകളുമാണ് രണ്ടാംഘട്ടത്തിൽ ലഭിച്ചത്. നിലവിൽ കരട് ഗുണഭോക്തൃപട്ടികയിൽ 5,60,758 പേരാണുള്ളത്. ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി 46,377 പേരെ പട്ടികയിൽ കൂട്ടിച്ചേർത്തിരുന്നു.

വെള്ളിയാഴ്ചവരെ ലഭിക്കുന്ന രണ്ടാംഘട്ട അപ്പീലുകൾ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. 20-നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക 22-ന് പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!