ഇന്ത്യ റിസർവ് ബറ്റാലിയൻ കായികക്ഷമതാ പരിശോധന തുടങ്ങി

Share our post

കണ്ണൂർ : കേരള പോലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോവിങ്ങിലേക്കുള്ള കായികക്ഷമതാ പരിശോധനയ്ക്ക് തുടക്കം. 198 ഒഴിവിലേക്ക് 88,726 ഉദ്യോഗാർഥികളാണുള്ളത്. ഇക്കുറി എഴുത്തുപരീക്ഷയ്ക്ക് മുൻപ് കായികക്ഷമതാ പരിശോധനയാണ് പി.എസ്.സി. നടത്തുന്നത്.

ഇന്ത്യ റിസർവ് ബറ്റാലിയൻ റിക്രൂട്ട്മെന്റിനായി പ്രത്യേകം ബോർഡ് രൂപവത്കരിച്ചിട്ടുണ്ട്. പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീറിന്റെ നേതൃത്വത്തിൽ ഡി.ജി.പി., ആഭ്യന്തരവകുപ്പ് സെക്രട്ടറി, എ.ഡി.ജി.പി. കായികാധ്യാപകർ എന്നിവരാണംഗങ്ങൾ. പരിശോധന നടക്കുന്ന റോഡുകളിൽ നിശ്ചിത സമയത്തേക്ക് വാഹനയാത്ര നിരോധിച്ചിട്ടുമുണ്ട്.

കായികക്ഷമത പരിശോധന എഴുത്തുപരീക്ഷയ്ക്കു മുൻപ് നടത്തുന്നത് മാതൃകാപരമായ തീരുമാനമാണ്. പക്ഷേ, ലക്ഷക്കണക്കിനാളുകൾ അപേക്ഷകരായി വരുമ്പോൾ ഈ രീതി പ്രയാസമാണ്. യുവാക്കളിൽ കായികാവബോധം സൃഷ്ടിക്കാനും ഇതുപകരിക്കും.

അപേക്ഷകർ

തിരുവനന്തപുരം 13,571

കൊല്ലം 10,091

പത്തനംതിട്ട 1575

ആലപ്പുഴ 6844

കോട്ടയം 3541

ഇടുക്കി 2468

ഏറണാകുളം 5120

തൃശ്ശൂർ 4336

പാലക്കാട് 8487

മലപ്പുറം 10,222

കോഴിക്കോട് 10,133

വയനാട് 2687

കണ്ണൂർ 6979

കാസർകോഡ് 2672


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!