ജില്ലയിലെ ആസ്പത്രികളിൽ മനോരോഗ വിദഗ്ധരില്ല
തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിലും ജില്ലാ ആസ്പത്രിയിലും മനോരോഗവിദഗ്ധരില്ല. ജനറൽ ആസ്പത്രിയിലെ ഡോ. മുനീർ സ്ഥലം മാറിപ്പോയി. അതിനുശേഷം കോഴിക്കോടുനിന്ന് ഡോ. ബഷീർ ആസ്പത്രിയിലെത്തി ചുമതലയേറ്റശേഷം അവധിയിൽ പ്രവേശിച്ചു.
ജില്ലാ ആസ്പത്രിയിലെ ഡോക്ടർ ഗൗരവ് കോഴിക്കോട്ടേക്ക് മാറിയതിന് ശേഷം പുതിയ ഡോക്ടർ വന്നിട്ടില്ല. ആസ്പത്രികളിലെ മെഡിക്കൽ ബോർഡിന്റെ പ്രവർത്തനത്തെ ഉൾപ്പെടെ ഇത് ബാധിക്കുകയാണ്. ചില സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് മനോരോഗ വിദഗ്ധന്റെ അഭിപ്രായം ആവശ്യമാണ്.
രണ്ട് ആസ്പത്രികളിലും ഡോക്ടർമാർ ഇല്ലാതതിനാൽ രോഗികൾ സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
