കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപവത്കരിച്ചു
തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. പടയണി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ. ധനഞ്ജയൻ, അഭിലാഷ് പിണറായി, ജയേഷ് ചെറുപുഴ, ജില്ലാ സെക്രട്ടറി ടി.കെ. അനീഷ്, സി. ബാബു, ചാലക്കര പുരുഷു,നാസർ പേരാവൂർ, എൻ. പ്രശാന്ത്, നാസർ നരിപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
ഒക്ടോബർ മാസത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല പത്രപ്രവർത്തക കുടുംബ സംഗമം, മാധ്യമ സെമിനാർ, മുതിർന്ന പ്രത്ര – ദൃശ്യ മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ, മെഡിക്കൽ ക്യാമ്പ്, അഗതിമന്ദിരത്തിൽ സ്നേഹവിരുന്ന്, ഷട്ടിൽ ടൂർണ്ണമെന്റ്, വാർത്താ വായന മത്സരം, അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ എന്നിവ നടത്തും.
ഭാരവാഹികൾ : തലശേരി നഗര സഭാധ്യക്ഷ ജമുന റാണി (ചെയ.), എൻ. ധനഞ്ജയൻ (വർക്കിംങ്ങ് ചെയർമാൻ), അഭിലാഷ് പിണറായി, ജയേഷ് ചെറുപുഴ, സി. ബാബു (വൈസ്. ചെയ), ടി.കെ. അനീഷ് (ജനറൽ കൺവീനർ), ചാലക്കര പുരുഷു, കെ.പി ഷീജിത്ത്, നാസർ പേരാവൂർ (ജോ. കൺവീനർ), എൻ പ്രശാന്ത്(ഖജാ.)