വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ തുടങ്ങി

Share our post

തിരുവനന്തപുരം : വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു. 18 വരെയാണ്‌ മേള. 778 വിപണന കേന്ദ്രം വഴി 13 ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും. 

ഗൃഹോപകരണങ്ങൾക്കും സൗന്ദര്യവർധക ഉൽപ്പന്നത്തിനും 15 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ, റംസാൻ ഫെയറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മെയ്‌ മൂന്നുവരെയാണ്‌ ഫെയർ. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പനശാലയും പ്രവർത്തിക്കും. എം.പി.ഐ, ഹോർട്ടികോർപ് എന്നിവയുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനവും മിതമായ വിലയിൽ മേളയിൽനിന്ന്‌ വാങ്ങാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!