ചിറ്റാരിപ്പറമ്പിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്

ചിറ്റാരിപ്പറമ്പ് : കോയ്യാറ്റിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. കോയ്യാറ്റിലെ കെ.സദാനന്ദൻ (62), ഭാര്യ സുജാത (55), മകൾ ജിഷ്ണ (34), സഞ്ജയ് (6), അയൽവാസിയായ ചന്ദ്രൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉയരമുള്ള പനയുടെ മുകളിലുള്ള വലിയ തേനീച്ചയുടെ കൂട് പരുന്ത് തട്ടിയാണ് വീട്ടുപറമ്പിൽ വീണത്. ഇതോടെ കൂട്ടമായെത്തിയ തേനീച്ചകളാണ് എല്ലാവരേയും കുത്തിയത്.