തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം തുടങ്ങി

Share our post

കണ്ണൂർ : തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2022 – 23 വര്‍ഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ് ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ടര്‍ണിങ്ങ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ് എന്നിവയില്‍ സാങ്കേതിക പരിശീലനവും പത്താം ക്ലാസ്സ് വിജയികള്‍ക്ക് ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പോളിടെക്‌നിക് എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് 10 ശതമാനം സംവരണം ലഭിക്കും. ഐ.ടി.ഐ.ക്ക് തുല്യമായ ട്രേഡ് യോഗ്യതയുള്ളതിനാല്‍ പി.എസ്‌.സി തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9400006494, 9446973178.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!