മോസ്‌കോയിലേക്ക് പറക്കാൻ ഇല്ല; വിവാദമായതോടെ വിദേശയാത്ര റദ്ദാക്കി കെ എം ഷാജി

Share our post

കോഴിക്കോട്: നവംബര്‍ 23,24 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന വിദേശയാത്ര റദ്ദാക്കി തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യാത്ര റദ്ദാക്കിയതെന്നാണ് വിവരം. ഇന്റര്‍ നാഷണല്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നു. മോസ്‌കോയിലെ റഷ്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിക്കായിരുന്നു ക്ഷണം. തുടര്‍ന്ന് പങ്കെടുക്കുന്നതിനായി കെ എം ഷാജിയെ നിയോഗിക്കുകയായിരുന്നു.

റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ റോസ്‌കോണ്‍ഗ്രസ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര നഗരപരിവര്‍ത്തനം: ആഗോള വെല്ലുവിളികളെ നേരിടല്‍ എന്നതാണ് ഈ വര്‍ഷത്തെ ഫോറത്തിന്റെ വിഷയം.

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലേക്കുള്ള യാത്ര മന്ത്രി കെ എം ഷാജി ഒളിച്ചുവെച്ചതിന്റെ കാരണം വ്യക്തമാക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രാഗില്‍ കെ എം ഷാജിക്ക് ഒപ്പം വിവാദ മദ്യ കച്ചവടക്കാരന്‍ ജോണ്‍ സേവ്യറും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിരവധി തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് ജോണ്‍ സേവ്യര്‍. കൂടാതെ വ്യജ രേഖ തട്ടിപ്പ് കേസ് പ്രതി ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ മന്ത്രി വിദേശ യാത്ര നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെയാണ് കെ എം ഷാജി പ്രാഗില്‍ പോയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!