ലൈസൻസില്ലാത്ത മകന് സ്കൂട്ടർ നൽകിയ മാതാവിന് പിഴ 32,500 രൂപ
ചൊക്ലി: പ്രായപൂർത്തിയാവാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിന് പിഴശിക്ഷ. മേക്കുന്നിലെ വീട്ടമ്മയ്ക്കാണ് 32,500 രൂപ പിഴയടക്കാൻ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21-ന് വൈകീട്ട് അഞ്ചു മണിയോടെ പെരിങ്ങത്തൂരിൽ ചൊക്ലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്ക്കിടെയാണ് അശ്രദ്ധമായും അപകടകരമായ നിലയിലും ഓടിച്ച സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടത്.ലൈസൻസില്ലാതെ വാഹനമോടിച്ചത് വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞ് വാഹന ഉടമയായ മാതാവിനെതിരെ കേസെടുക്കുകയായിരുന്നു.
