ഫുട്ബോൾ കളിക്കുന്നതിനിടെ 20കാരൻ ടർഫിൽ കുഴഞ്ഞ് വീണ് മരിച്ചു
പാനൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ 20കാരൻ ടർഫിൽ കുഴഞ്ഞ് വീണ് മരിച്ചു. വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാനേൻ്റവിട ഷാൽമിൻ സജീവ് ആണ് മരിച്ചത്. ഇന്ത്യൻ സൈന്യത്തിൻ്റെ അഗ്നിവീർ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.