അക്കൗണ്ട് വിവരങ്ങൾ കൈമാറി അനധികൃത പണമിടപാട്: മട്ടന്നൂരിൽ മൂന്നുപേർ അറസ്റ്റിൽ

Share our post

മട്ടന്നൂർ: അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറി അനധികൃത പണമിടപാട് നടത്തിയ മൂന്നുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കോളാരി, പരിയാരം സ്വദേശികളായ ദിജിൻലാൽ (29), മുഹമ്മദ് ഫായിസ് (21), വി. ഫർസീൻ (23) എന്നിവരാണ് അറസ്റ്റിലായത്.

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ട ലിന്റെ (എൻ.സി.ആർ.പി.) നിർദേശപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ അ ക്കൗ ണ്ടു ക ൾ തുടങ്ങി  പാസ്ബുക്കും എ . ടി . എം . കാർഡും മറ്റും മറ്റുള്ളവർക്ക് കൈമാറു കയായിരുന്നു.

ലക്ഷക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടുകളിൽ വിവിധ കാലയളവുകളിൽ എത്തുകയും പിൻവലിക്ക പ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓരോ ഇടപാടിനും ഇവർക്ക് നിശ്ചിത തുക ലഭിക്കുമെന്ന ഉറപ്പിൻമേലാണ് അക്കൗണ്ടടുത്ത് മറ്റുള്ളവർക്ക് കൈമാറിയത്. അനധികൃതമായി പണം ഇവരുടെ അക്കൗണ്ടിൽ എ ത്തിയത് സംബന്ധിച്ച അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്.

നിലവിൽ ദിജിൻലാലിൻ്റെ അക്കൗണ്ടിൽ ആറു ലക്ഷം രൂപയും മുഹമ്മദ് ഫായിസ്, ഫർസീൻ എന്നി വരുടെ അക്കൗണ്ടുകളിൽ 50,000 രൂപ വീതവുമുണ്ടെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ടുകൾ മരവിപ്പി ച്ചിട്ടുണ്ട്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!