ശിശുദിന വാരാഘോഷം; പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം

Share our post

കണ്ണൂര്‍ : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നവംബര്‍ 14 ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യു പി, ഹൈ സ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 12 രാവിലെ 9.30 ന് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഒരു സ്‌കൂളില്‍ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങളും ആശയങ്ങളും എന്നതാണ് വിഷയം. ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് നവംബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നവംബര്‍ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8075115077, 9847798554, 8304053543.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!