സ്വര്‍ണത്തില്‍ ‘പണി’കിട്ടിയവര്‍ ഇരട്ടിയായി; സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാം
സ്വര്‍ണ വില ഉയര്‍ന്നു നിന്ന സമയത്ത് സ്വര്‍ണ പണയ വായ്പകളില്‍ വലിയ മുന്നേറ്റമാണുണ്ടായത്. ഈ സമയത്തു തന്നെ സ്വര്‍ണ പണയ തിരിച്ചടവ് മുടങ്ങിയവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്. സ്വർണ്ണ വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണം 2026 മാര്‍ച്ച്- ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ ഏകദേശം ഇരട്ടിയായി എന്നാണ് ട്രാൻസ് യൂണിയൻ സിബിലിന്റെ കണക്ക്.
ഈടുവച്ച് എളുപ്പത്തില്‍ വലിയ തുക ലഭിക്കുമെന്നതിനാല്‍ സ്വര്‍ണ പണയത്തോട് താല്പര്യം കൂടുന്ന കാലമാണിത്. സ്വര്‍ണ പണയമെടുക്കുകയാണെങ്കില് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നതടക്കം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ എന്തു ചെയ്യണം എന്നതിലടക്കം വ്യക്തത വേണം
ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കിയ ആര്‍ബിഐയുടെ സ്വര്‍ണ പണയ ചട്ടങ്ങള്‍ പ്രകാരം നേരത്തെയുള്ളതിനേക്കാള്‍ തുക വായ്പയായി ലഭിക്കും. പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 75 ശതമാനം വരെയായിരുന്നു നേരത്തെ മൂല്യമായി (ലോണ്‍ ടു വാല്യു റേഷ്യ) കണ്കാക്കിയിരുന്നത്.
ഇപ്പോള്‍ 2.50 ലക്ഷം രൂപ വരെയുള്ള വായ്പകളാണെങ്കില്‍ പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കും. 2.50 ലക്ഷത്തിനും അഞ്ചു വക്ഷത്തിനും ഇടയിലാണെങ്കില്‍ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കില്‍ 75 ശതമാനവുമാണ് ലോണ്‍ ടു വാല്യു റേഷ്യോ. വായ്പ തുകയ്ക്ക് അനുസരിച്ച് കൂടിതല്‍ തുക വായ്പയായി ലഭിക്കും.
