ജാതി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദിവാസികൾക്ക് ചികിത്സയില്ല

Share our post

അടിമാലി: ചെലവേറിയ ചികിത്സകൾക്ക് ജാതി തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ ആദിവാസികൾക്ക് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്നതായി പരാതി. ഇതോടെ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ ഈ വിഭാഗത്തിന് സമയ ത്തിന് ലഭ്യമല്ലാതാകും. പതിനായിരം രൂപയിലധികം വരുന്ന ചികിത്സകൾ ക്ക് ജാതി തെളിയിക്കുന്നതിനുള്ള രേഖ കൾ ഹാജരാക്കണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇതോടെ ശസ്ത്രക്രിയകൾ, ഹൃദയ സംബന്ധമായ ചികിത്സകൾ , സ്കാനിംഗ് ഉൾപ്പടെയുള്ളവ ഇവർക്ക് ലഭിക്കാതെയാകും. വിദൂര ആദിവാസി ഗ്രാമങ്ങളിൽ നിന്നടക്കം ചികിത്സ തേടി എത്തുന്നവരുടെ പക്കൽ ജാതി സർട്ടി ഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ ഉണ്ടാ കാറില്ല. ജില്ലയിൽ നിന്നും കോട്ടയം എറണാകുളം അടക്കമുള്ള ആശുപ ത്രികളിലേക്കാണ് വിദഗ്ദ ചികിത്സയ്ക്കായി അയക്കാറുള്ളത്. അടിയന്തിര സഹാചര്യത്തിൽ ആശുപ ത്രിയിൽ എത്തുന്നവരുടെ പക്കൽ ഇത്തരം രേഖകളും ഉണ്ടാകാറില്ല. ഇതോടെ ഇവർക്ക് അടിയന്തിര ചികിത്സയും ലഭിക്കാതെ വരും.

സർട്ടി ഫിക്കറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കും. സർട്ടി ഫിക്കറ്റ് രോഗിയുടെ കൈവശം കിട്ടി വരുമ്പോഴേക്കും രോഗവും മൂർച്ഛിക്കും. ഇത്രയും കാലം തങ്ങൾക്ക് പ്രമോട്ടർമാരും പട്ടിക വർഗ വികസന വകുപ്പും എല്ലാവിധ ചികിത്സകളും വേഗത്തിൽ ലഭ്യമാക്കിയിരുന്നുവെന്ന് കുടി നിവാസികൾ പറഞ്ഞു. സർക്കാ രും വകുപ്പും ആദിവാസികൾക്ക് വിദഗ്ദ നിഷേധിക്കുന്നുവെന്ന ആക്ഷേ പം ശക്തമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!