നിർമ്മലം ശുചിത്വ പദ്ധതി പേരാവൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം
പേരാവൂർ: മാലിന്യരഹിത പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായുള്ള നിർമ്മലം പേരാവൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ വിഷയാവതരണവും ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ടി.ഇ ഷിജില വീടുകളിലെ നിലവിലെ അവസ്ഥ സംബന്ധിച്ച വിശദീകരണവും നടത്തി.
തുടർപ്രവർത്തന വിശദീകരണ ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി സരള, ഇരിട്ടി നഗരസഭാ ചെയർമാൻ വി.വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ, ലിസി ജോസഫ്, ഡോ.ത്രേസ്യ പോൾ, സിസിലി കണ്ണന്താനം, അഡ്വ. ജാഫർ നല്ലൂർ, അഡ്വ.എം.വിനോദ്കുമാർ, മിനി വിശ്വനാഥൻ,വി.ശോഭ എന്നിവരും ജില്ലാ പഞ്ചായത്ത് അംഗം ജയ്സൺ കാരക്കാട്ട്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് എന്നിവരും സംസാരിച്ചു.
