പേരാവൂരിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്
പേരാവൂർ:യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി എ.വി.ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷനായി. സർക്കിൾ ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ, എം.വി.ഐ എം.പി.റിയാസ് എന്നിവർ ക്ലാസെടുത്തു.
പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ്, യു.എം.സി ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, എം.സി.കുട്ടിച്ചൻ, ഒ.ജെ.ബെന്നി, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.
