പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി വനം വകുപ്പ്

Share our post

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പ്രധാന ലക്ഷ്യം. വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!