വാഴപ്പഴം വാങ്ങുമ്പോൾ സൂക്ഷിക്കുക; രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ചതാണോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ

Share our post

വിപണിയിൽ സുലഭമായി ലഭിക്കുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് ഏത്തപ്പഴവും മറ്റ് വാഴപ്പഴങ്ങളും. എന്നാൽ വേഗത്തിൽ വിറ്റഴിക്കുന്നതിനായി കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴങ്ങൾ വ്യാപകമായി വിപണിയിലെത്തുന്നുണ്ട്. ഇത്തരം പഴങ്ങൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും അസിഡിറ്റിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. സ്വാഭാവികമായി പഴുത്ത പഴങ്ങളും രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ചവയും തമ്മിൽ തിരിച്ചറിഞ്ഞാൽ വയറും തടിയും കേടാകാതെ രക്ഷപ്പെടാം

തൊലിയുടെ നിറം

സ്വാഭാവികമായി പഴുക്കുന്ന പഴങ്ങളുടെ തൊലിയിൽ ചെറിയ തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകൾ (Sugar spots) കാണപ്പെടും. ഇത് പഴം നന്നായി പാകമായി എന്നതിന്റെ സൂചനയാണ്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവ ഒരേപോലെ തിളക്കമുള്ള മഞ്ഞനിറത്തിലായിരിക്കും കാണപ്പെടുക. ചിലപ്പോൾ തൊലിപ്പുറത്ത് പച്ചനിറം കലർന്നും ചെറിയ പുള്ളിക്കുത്തുകൾ ഇല്ലാതെ പ്ലാസ്റ്റിക് പോലുള്ള തിളക്കത്തോടെയും കാണും.

സ്വാഭാവികമായി പഴുത്ത പഴങ്ങളുടെ ഞെട്ട് ഉണങ്ങി ചുരുങ്ങിയ രീതിയിലായിരിക്കും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ പഴം മുഴുവൻ മഞ്ഞനിറമാകുമ്പോഴും ഞെട്ട് നല്ല പച്ചനിറത്തിൽ പുതുമയുള്ളതുപോലെ കാണപ്പെടും. തൊലി മാത്രം വേഗത്തിൽ പഴുക്കുകയും ഉള്ളിലെ കാമ്പ് പാകമാകാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത്.

തൊലിയുടെ മൃദുത്വം

സ്വാഭാവികമായി പഴുത്ത പഴങ്ങളുടെ തൊലി നേർത്തതും എളുപ്പത്തിൽ പൊളിച്ചെടുക്കാൻ സാധിക്കുന്നതുമായിരിക്കും. രാസവസ്തുക്കൾ പ്രയോഗിച്ചവയുടെ തൊലിക്ക് കട്ടിയും ദൃഢതയും കൂടുതലായിരിക്കും. ചിലപ്പോൾ തൊലി പൊളിക്കുമ്പോൾ പെട്ടെന്ന് അടർന്നുപോകാതെ കീറിപ്പോകുന്നതായും കാണാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!