എൻ.എസ്.എസ് മുരിങ്ങോടി കരയോഗം പൊതുയോഗവും ആദരവും

Share our post

പേരാവൂർ: എൻ.എസ്.എസ് മുരിങ്ങോടി കരയോഗത്തിന്റെ പൊതുയോഗം നെയ്യമൃത് മഠത്തിൽ തലശ്ശേരി താലൂക്ക് യുണിയൻ പ്രസിഡന്റ് കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ദശാനനൻ നായർ അധ്യക്ഷനായി. കെ.മോഹനൻ, അനിൽകുമാർ കുന്നത്ത്, യു.രാജഗോപാൽ, മാലതി രാമചന്ദ്രൻ, വി. രഘുനാഥൻ, വി. ലക്ഷ്മി, കെ.കെ.അനിൽകുമാർ, കെ.അംബുജാക്ഷൻ, ഉമ ഹരിദാസ് എന്നിവർ സംസാരിച്ചു.

പേരാവൂർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരയോഗം ഭരണ സമിതിയംഗം കെ.അംബുജാക്ഷനെ കെ.പി.ഉദയഭാനു ആദരിച്ചു. എം.വൈദേഹി, എം.മഹാദേവ്, പി.അമിത, സുരഭി.എസ്.നായർ , സി.മേഘ, ഡോ.വി.മാളവിക, ആവണി വേണുഗോപാൽ, നിതാന്ത് കൃഷ്ണ എന്നിവരെയും ആദരിച്ചു ഭാരവാഹികൾ:കെ.ദശാനനൻ(പ്രസി.), കെ.പദ്മനാഭൻ (വൈസ്.പ്രസി.), കെ.മോഹനൻ (സെക്ര.), കെ.കെ.അനിൽ കുമാർ (ജോ.സെക്ര.), സി.മുരളീധരൻ (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!