ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് ആശങ്കയുണ്ടാക്കുന്നു; പുനഃപരിശോധിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ

Share our post

തിരുവനന്തപുരം: സ്വകാര്യ മേഖല നേതൃത്വം നല്‍കുന്ന ടാസ്‌ക് ഫോഴ്‌സ് ഭയമുണ്ടാക്കുന്നതാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിലെ ശക്തമായ പൊതുജന ആരോഗ്യ ശൃംഖലയെ തകര്‍ക്കരുത്. ടാസ്‌ക് ഫോഴ്‌സ് വിദഗ്ദ സമിതിയില്‍ അഴിമതിക്കേസില്‍ ആരോപണ വിധേയരായവരുണ്ട്. ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

‘കമ്മിറ്റി ഓര്‍ഡര്‍ ഒറ്റനോട്ടത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിലെ ശക്തമായ പൊതുജന ആരോഗ്യ ശൃംഖലയെ എന്തിനാണ് സ്വകാര്യ മേഖലയ്ക്ക് അവരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടത്താന്‍ അനുവാദം കൊടുക്കുന്നത്? പഠനം നടത്തുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ അതില്‍ ഉത്തര്‍പ്രദേശിലെ ചീഫ് സെക്രട്ടറിയായിരുന്ന ആളും ഉള്‍പ്പെടുന്നുണ്ട്. അഴിമതിക്കുറ്റത്തിന് ആരോപണ വിധേയനായ ആളാണ് അദ്ദേഹം.’ സര്‍ക്കാര്‍ പരിശോധിച്ച് തിരുത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം, വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റിയില്‍ കേരളത്തിന് പുറത്തുള്ള ആളുകളെയാണ് വെച്ചിരിക്കുന്നത്. അതില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡിഎംഇ അടക്കമുള്ള ആരോഗ്യ വകുപ്പിലെ പ്രധാനപ്പെട്ട ആളുകളെ ഉള്‍പ്പെടുന്നില്ല. കമ്മിറ്റിയിലുള്ളവരെല്ലാം ഏതെങ്കിലും തരത്തില്‍ സ്വകാര്യ മേഖലയിലെ ആളുകളാണ്. പല തരത്തിലുള്ള കുറ്റാരോപിതരാണ് ഇതിലുള്‍പ്പെടുന്നത്. കച്ചവട താല്‍പര്യം മാത്രമാണ് ഇതിലൂടെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കമ്മിറ്റിയിലാളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.

എന്നാല്‍, ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്സ് സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ടാസ്‌ക് ഫോഴ്സിനെ തീരുമാനിക്കുന്ന കാര്യം താനും മുഖ്യമന്ത്രിയും കൂടി ആലോചിച്ചെടുത്തതാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് വേണ്ടി വന്നാല്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരു പ്രശ്നവുമില്ല. എല്ലാ കാര്യങ്ങളും തങ്ങള്‍ ആലോചിച്ചാണ് തീരുമാനം എടുക്കാറുള്ളത്. ഇതുസംബന്ധിച്ച ക്ലാരിറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കും. ടാസ്‌ക് ഫോഴ്സിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!