‘തേനിസൈ തെൻട്രൽ’; സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു

Share our post

ചെന്നൈ: തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ (75, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. ചെന്നൈ കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയിലെ മൈലാപ്പൂരില്‍ 1950ലായിരുന്നു ജനനം. ‘തേനിസൈ തെന്‍ഡ്രല്‍’ എന്ന പേരിലാണ് ദേവ അറിയപ്പെട്ടിരുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്കാണ് ദേവ സംഗീതം നല്‍കിയത്. രജിനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് കുമാര്‍ തുടങ്ങിയ മുന്‍നിര നടന്മാര്‍ അഭിനയിച്ച നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലും ദേവയുടെ കൈകളുണ്ട്.

1966ൽ മാത്രം 36 ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. അണ്ണാമലൈ, ബാഷ, അരുണാചലം തുടങ്ങിയവയാണ് ശ്രദ്ധയമായ സിനിമകൾ. വിജയ്‌യുടെയും അജിത്തിന്റെയും ഉദയത്തിന് പിന്നില്‍ ദേവയുടെ സംഗീത സംവിധാനം നിര്‍ണായക പങ്കുവഹിച്ചു. ആസൈ, കാതല്‍ കോട്ടൈ, നെരുക്കു നേര്‍, നിനൈതന്‍ വന്തൈ, പ്രിയമുടന്‍, വാലി, ഖുശി തുടങ്ങിയ ചിത്രങ്ങളാണ് ഇതിന് ഉദാഹരണം.

തമിഴ് സിനിമയിൽ ‘ഗാന’ വിഭാഗത്തിന്റെ പ്രചാരത്തിൽ ദേവയ്ക്ക് വലിയ പങ്കുണ്ട്. കർണാടിക് സംഗീതത്തിനൊപ്പം നാടൻ ശൈലിയും ചേർന്ന ദേവയുടെ ഗാനങ്ങൾ തമിഴ് സംഗീതത്തിന്റെ മാറ്റ് കൂട്ടുകയായിരുന്നു. ദി പ്രിൻസ് ഫാന്റം, കിങ് സോളമൻ എന്നീ മലയാളം സിനിമകൾക്കും ദേവ സംഗീതം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!