സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്കി; ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​ന​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് വൈ​കും

Share our post

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പു​തി​യ ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ (എ​ടി​എ​സ്) സ്ഥാ​പി​ക്കു​ന്ന​ത് വൈ​കും. വ്യ​വ​സ്ഥ​ക​ളി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മെ​റ്റാ​ഫോ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​റു​ക​ളും പ്രി​ലി​മി​ന​റി ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​താ​ണ് കാ​ര​ണം.

ഈ ​വ​ര്‍​ഷം ഡി​സം​ബ​റോ​ടെ 14 ജി​ല്ല​ക​ളി​ലു​മാ​യി 28 എ​ടി​എ​സു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി മെ​റ്റാ​ഫോ​ഴ്സു​മാ​യി​ട്ടാ​ണ് ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലും ക​മ്മി​ഷ​ന്‍ ചെ​യ്യു​ന്ന​തി​ലും ക​മ്പ​നി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. റ​ദ്ദാ​ക്കി​യ എ​ടി​എ​സ് പ്രോ​ജ​ക്ടു​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പു​തി​യ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യോ ചെ​യ്യാ​ത്ത​തു സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മെ​റ്റാ​ഫോ​ഴ്സ് ക​മ്പ​നി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ക​മ്പ​നി ന​ല്‍​കി​യി​ട്ടു​ള്ള പെ​ര്‍​ഫോ​മ​ന്‍​സ് ബാ​ങ്ക് ഗ്യാ​ര​ണ്ടി​ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം ക​മ്പ​നി​യി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കും. കേ​ര​ള​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന സു​താ​ര്യ​വും കു​റ്റ​മ​റ്റ​തു​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ടി​എ​സു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഓ​രോ ജി​ല്ല​യി​ലും ര​ണ്ടു​വീ​തം കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ എ​ടി​എ​സ് കൊ​ല്ലം ജി​ല്ല​യി​ലെ പൂ​യ​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം കൊ​ല്ലം ജി​ല്ല​യി​ല്‍ ഭ​ര​ണി​ക്കാ​വി​ലും ആ​രം​ഭി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രി​ട​ത്തും എ​ടി​എ​സു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​നു​ഷ്യ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ സെ​ന്‍​സ​ര്‍ അ​ധി​ഷ്ഠി​ത ട്രാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് എ​ടി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​ത്. ഹൈ ​റെ​സ​ലൂ​ഷ​ന്‍ കാ​മ​റ​ക​ളും സെ​ന്‍​സ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ പു​ക, ബ്രേ​ക്ക്, ശ​ബ്ദം, എ​ന്‍​ജി​ന്‍, സ​സ്പെ​ന്‍​ഷ​ന്‍ തു​ട​ങ്ങി​യ​വ പെ​ട്ട​ന്ന് പ​രി​ശോ​ധി​ക്കാ​നാ​വു​മെ​ന്ന​താ​ണ് എ​ടി​എ​സി​ന്‍റെ പ്ര​ത്യേ​ക​ത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!