നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

Share our post

പാലക്കാട്: നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ മരിച്ച ഗോപികയുടെ കുടുംബം രം​ഗത്ത്. മുസ്ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി എന്ന ചോദ്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. അവർ പറഞ്ഞ വൃത്തികേട് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.

അതേസമയം, മുഖ്യപ്രതി സുഹൈൽ സജീവിനായി കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായും കുടുംബം പറഞ്ഞു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത് കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നെന്നും മുകളിൽ നിന്നും ഇടപെടൽ ഉണ്ടാകുന്നെന്നും വാപ്പ നോക്കിക്കോളുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കുടുംബം ആരോപിച്ചു.മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായും ഇതിനു പിന്നിലും പ്രതിയുടെ കുടുംബമാണെന്നും മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ലെന്നും ഇതെല്ലാം കേസ് ആട്ടിമറിക്കാൻ ആണെന്നും കുടുംബം പറഞ്ഞു.

ആലപ്പുഴയിൽ നിന്നുള്ള രണ്ടു മന്ത്രിമാർ പ്രതിക്ക് വേണ്ടി ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറ‌യുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ്‌ മോർട്ടം ചെയ്തതായും അതിൽ നിന്നും രക്ത സാമ്പിൾ എടുത്തിട്ടുണ്ടെന്നും ഇത് എന്തിനാണെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇവനെ വെറുതെ വിട്ടാൽ നാളെ മറ്റു പാവപ്പെട്ടവന്റെ മക്കൾക്കും ഈ ഗതി വരുമെന്നും പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

അതേസമയം, അപകടം ഉണ്ടായി ഉടൻ തന്നെ എക്സൈസ് നടപടി സ്വീകരിച്ചതായി എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതായും ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും 23 വയസിന് താഴെ പ്രായമുള്ള ആളുകൾക്ക് മദ്യം കൊടുക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദഹം പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!