ചീഫ് ജസ്റ്റിസ് രാജി വയ്ക്കണമെന്ന് കെപിസിസി,​ വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

Share our post

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കെ.പി.സി.സിയുടെ എക്സ് പോസ്റ്റ് വിവാദമായതിന് പിന്നാലെ പിൻവലിച്ചു. ക്രമസമാധാന ചുമതല തന്റെ ചുമതലയല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു എക്സിലെ പോസ്റ്റ്. ‘ പ്രിയ സൂര്യകാന്ത്,​ നിയമവും സമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വയ്ക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ പകരം കണ്ടെത്തിക്കൊള്ളാം” എന്നായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. വിമർശനം ഉയർന്നതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരുടെ വീഴ്ചയാണെന്നാണ് കോണഗ്രസിന്റെ വിശദീകരണം. വിവേകശൂന്യാമായി പോസ്റ്റിട്ട വ്യക്തിയെ ചുമതലയിഷ നിന്ന് നീക്കിയതായി കെ.പി.സി.സി പ്രസിഡനവ്റ് സണ്ണി ജോസഫ് അറിയിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് കെ.പി.സി.സി പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷതയിൽ കോൺഗ്രസിന് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ല. ഇതിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകൾ കെ..പി.സി.സിയുടെ നിലപാടല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് അരാജകത്വം പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യത്തി്ന്റെ ഭരണഘടനയെയും സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുകയാണെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറ‌ഞ്ഞു. ചീഫ് ജസ്റ്റിസിനെ കോൺഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്നും ഗാന്ധി -വാധ്ര കുടുംബം ഭരണഘടനയ്ക്ക് അതീതമാണെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം എക്സിൽ കുറിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!