പേരാവൂർ ചെവിടിക്കുന്നിൽ ഫ്ലൈ ആൻഡ് ഫൈൻഡ് ടൂർസ് ആൻഡ് ട്രാവൽസ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: ചെവിടിക്കുന്നിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തായി ഫ്ലൈ ആൻഡ് ഫൈൻഡ് ടൂർസ് ആൻഡ് ട്രാവൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷയായി. പേരാവൂർ ഫോറോന വികാരി ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തി. യു എം സി ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, ഫ്ളൈ ആൻഡ് ഫൈൻഡ് ഡയറക്ടർമാരായ തോമസ് ജേക്കബ്, വി.പി.ആന്റണി, ബേബി പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!