മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഇന്ന് തുടങ്ങും

Share our post

പേരാവൂർ: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാവും. രാത്രി ഏഴിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്യും. എട്ട് മണിക്ക് സംഗീതനിശ.

12ന് രാത്രി എട്ടിന് നൃത്തനിശ, 13ന് രാത്രി എട്ടിന് നാടകം, 14ന് രാത്രി 8.30ന് ഭജൻസ്, 15ന് രാത്രി എട്ടിന് വർണ്ണോത്സവം, 16ന് രാത്രി എട്ടിന് സർഗസന്ധ്യ, 17ന് രാത്രി എട്ടിന് ഗാനമേള, 19ന് രാത്രി എട്ടിന് നൃത്തസന്ധ്യ. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ പുരാണ പാരായണവും രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണവും ഉണ്ടാവും. 20ന് സമാപന സമ്മേളനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!