റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം: 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്

Share our post

റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേർക്കുണ്ടായ ശക്തമായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരിക്കേറ്റതായും സിവിൽ എവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും 8 വിദേശികളും ഉൾപ്പെടുന്നു.

റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിന് മുകളിലാണ് ഹൂതികളുടെ മിസൈൽ വന്ന് പതിച്ചത്. ആക്രമണത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം നിലം പൊത്തി. ഇതിനടിയിൽപ്പെട്ടാണ് 12 പേർ മരിച്ചത്. മരിച്ചവരിൽ നാല് പേർ സൗദി പൌരൻമാരും ബാക്കിയുള്ളവർ ബംഗ്ലാദേശ്, അമേരിക്ക, ഈജിപ്ത്, ഫലസ്തീൻ, ജോർദാൻ, സിറിയ, സുഡാൻ സ്വദേശികളുമാണ്. പരിക്കേറ്റവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്.

ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി ആക്രമണം ഉണ്ടാകുന്നത്. റിയാദ് വിമാനത്താവളത്തിന് പുറമെ ദമ്മാം വിമാനത്താവള പരിസരത്തും അൽകർജിലെ സൗദി സൈനിക താവളത്തിലും ഹൂതികളുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.. സിവിൽ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ഇത്തരം നടപടികൾ യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു.

ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ ഈ മാസം പതിനഞ്ചാം തീയതി വരെ റദ്ദാക്കിയിട്ടുണ്ട്. ആകാശ എയർലൈൻസ് ഒക്ടോബർ 13 വരെയും എയർ ഇന്ത്യ ഒക്ടോബർ 15 വരെയും എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 14 വരെയും ശ്രീലങ്കൻ എയർലൈൻസ് 15 വരെയും നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!