വാക്കറൂ പേരാവൂർ മാരത്തൺ സംഘാടകസമിതി

Share our post

പേരാവൂർ: എട്ടാമത് വാക്‌റൂ പേരാവൂർ മാരത്തണിന്റെ സംഘാടക സമിതി യോഗം തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്‌കഫേയിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ഫാ മാത്യു തെക്കെമുറി അനുഗ്രഹ പ്രഭാഷണം നടത്തി.

പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.രജീഷ്, പി.എസ്. എഫ് സെക്രട്ടറി എം.സി.കുട്ടിച്ചൻ, വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ്, മാരത്തൺ കോ-സ്‌പോൺസർ സ്റ്റാൻലി ജോർജ്, പേരാവൂർ ഫെഡറൽ ബാങ്ക് മാനേജർ ജോർജുകുട്ടി മാത്യു, പി.എസ്.എഫ് ഖജാഞ്ചി എ.പി.സുജീഷ് എന്നിവർ സംസാരിച്ചു.വിവിധ സംഘടനകൾ, ക്ലബുകൾ, സ്‌കൂളുകൾ, പി.എസ്.എഫ് വനിത വിംഗ് തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!