കല്ലടി-മുണ്ടപ്ലാക്കൽ റോഡ് ഉദ്ഘാടനം
മണത്തണ: കല്ലടി-മുണ്ടപ്ലാക്കൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം സി.സദാനന്ദൻ എം.പി നിർവഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. വാർഡംഗം ബേബി സോജ,പഞ്ചായത്തംഗങ്ങളായ ഷീബ ഗോപിനാഥ്, സി.യമുന, ഷാനി ശശീന്ദ്രൻ, രാധിക ജോസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ്, പ്രജിത്ത് ചാലാറത്ത്, സുരേന്ദ്രൻ മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു. വാർഡംഗം ബേബി സോജ നല്കിയ നിവേദനത്തിന്മേൽ സി.സദാനന്ദൻ എം.പിയാണ് എഴു ലക്ഷം രൂപയുടെ ഫണ്ട് റോഡിനനുവദിച്ചത്.
