‘ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടും ഉത്തരവ് ഇറങ്ങിയില്ല’: പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് രണ്ടു മാസം

Share our post

പാനൂർ (കണ്ണൂർ): ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ (17) കാണാതായിട്ട് ഇന്ന് രണ്ടു മാസം. ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മാഹിയിൽ പൊതുചടങ്ങിനെത്തിയ ചെന്നിത്തലയെ ആക‍്ഷൻ കമ്മിറ്റി സമീപിച്ചപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ നിർദേശം നൽകിയത്.

തലശ്ശേരി എഎസ്പി ഡോ.നന്ദഗോപന്റെ നേതൃത്വത്തിലുള്ള എസ്ഐടി കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 8 ന് കരിയാട് പുളിയനമ്പ്രത്തെ വീട്ടിൽനിന്നുപോയ ശിവസൂര്യ ഏതു വഴിക്കു നീങ്ങിയെന്നുപോലും കണ്ടെത്താനായില്ല. വീട്ടിൽനിന്നു പുറത്തേക്കിറങ്ങിയതിനു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തത് അന്വേഷണ സംഘത്തെ വിഷമത്തിലാക്കി. 10 ദിവസം മുൻപാണ് നാട്ടുകാർ ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് ആവശ്യപ്പെട്ടത്.

മകൻ‌ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് ശിവസൂര്യയുടെ പിതാവ് ജിഗീഷ് പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടു. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാൻ എന്റെ മുൻപിൽ വച്ചുതന്നെ നിർദേശം നൽകി. അന്വേഷണം തുടങ്ങിയില്ലെന്നും ജിഗീഷ് പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!