കൊച്ചിയില്‍ കൂട്ടബലാത്സംഗം; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി; രണ്ടു പേര് റിമാന്‍ഡില്‍
കൊച്ചി കളമശേരിയില്‍ കൂട്ടബലാല്‍സംഗം. സ്പാ മാനേജരുടെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് കേസ്. യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ടു പേര് റിമാന്‍ഡിലാണ്. പ്രതികളില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായി കണ്ടെത്തല്‍.
ജോലി നല്‍കാമെന്ന് ഉറപ്പുനല്‍കിയായിരുന്നു പ്രതികള്‍ യുവതിയെ വിളിച്ചുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇടനിലക്കാരിയായി ഒരു സ്ത്രീ ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കേസിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
