ഇ​സ്ര​യേ​ൽ – ഇ​റാ​ൻ സം​ഘ​ർ​ഷം: ബി​യ​ർ വി​ല 15 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത

Share our post

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന ഇ​സ്ര​യേ​ൽ – ഇ​റാ​ൻ യു​ദ്ധം ആ​ഗോ​ള വി​പ​ണി​ക​ളെ ബാ​ധി​ച്ചു തു​ട​ങ്ങ​വേ, ഇ​ന്ത്യ​യി​ൽ ബി​യ​ർ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വി​നും ക്ഷാ​മ​ത്തി​നും സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വേ​ന​ൽ​ക്കാ​ലം ആ​രം​ഭിച്ചിരി​ക്കെ ബി​യ​ർ വി​ല​യി​ൽ 12 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് മ​ദ്യ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഹൈ​നെ​ക്ക​ൻ, കാ​ൾ​സ്ബ​ർ​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന ചി​ല​വ് വ​ർ​ധി​ച്ച​തി​നാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

യു​ദ്ധം മൂ​ലം ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ഗ്ലാ​സ് കു​പ്പി​ക​ളു​ടെ ഉ​ത്പാ​ദ​നം ത​ട​സ​പ്പെ​ട്ടു. കു​പ്പി​ക​ൾ നി​ർ​മി​ക്കു​ന്ന ഫ​ർ​ണ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​കൃ​തി​വാ​ത​കം ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. കു​പ്പി​ക​ളു​ടെ വി​ല​യി​ൽ ഏ​ക​ദേ​ശം 20 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ബി​യ​ർ കാ​നു​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ലു​മി​നി​യ​ത്തി​ന്‍റെ വി​ത​ര​ണ ശൃം​ഖ​ല​യി​ലും ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. ഇ​ത് കാ​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന ബി​യ​റി​ന്‍റെ ല​ഭ്യ​ത​യെ ബാ​ധി​ക്കും.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ത്തി​ന് വി​ല നി​ശ്ച​യി​ക്കു​ന്ന​ത് സ​ർ​ക്കാ​രാ​യ​തി​നാ​ൽ, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ബി​യ​റി​ന് ഡി​മാ​ൻ​ഡ് കൂ​ടു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ, ഉ​ത്പാ​ദ​നം കു​റ​യു​ന്ന​ത് വി​പ​ണി​യി​ൽ ബി​യ​ർ ക്ഷാ​മ​ത്തി​നും വ​ഴി​തെ​ളി​ച്ചേ​ക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!