ആഘോഷങ്ങൾ പൊടിപൊടിക്കാൻ സപ്ലൈകോ ഈസ്റ്റർ–വിഷു ഫെയർ

Share our post

തിരുവനന്തപുരം : ഈസ്റ്ററും വിഷും വരുന്നതിനാൽ ഓഫറുകളുടെ പൊടിപൂരവുമായി എത്തിയിരിക്കുകയാണ് സപ്ലൈകോ. ഈസ്റ്ററും വിഷുവും അടിപൊളിയാക്കുന്നതിന് സംസ്ഥാനത്താകെ ഏപ്രിൽ 1 മുതൽ 14 വരെ ഈസ്റ്റർ–വിഷു ഫെയറുകൾ സംഘടിപ്പിക്കും. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോയുടെ മറ്റ് വില്പനശാലകളിലെല്ലാം ഈ ദിവസങ്ങളിൽ ഈസ്റ്റർ – വിഷു ഫെയറുകൾ ഉണ്ടായിരിക്കും. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുമ്പോൾ റഡീം ചെയ്യാം.

1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് 1001 രൂപക്കാണ് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് വിഷുക്കണി കിറ്റ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!