രണ്ടാം റെയിൽപാത കമ്മിഷൻ: ട്രെയിൻ ഗതാഗതനിയന്ത്രണം 30, 31 തീയതികളിൽ തുടരും; റദ്ദാക്കിയ ട്രെയിനുകൾ ഇവ
തിരുവനന്തപുരം : നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതനിയന്ത്രണം തുടരുന്നു.
ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ
56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി-പുനലൂർ പാസഞ്ചർ, 66306 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം മെമു, 16730 പുനലൂർ-മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ-കൊല്ലം പാസഞ്ചർ, 56102 കൊല്ലം-നാഗർകോവിൽ പാസഞ്ചർ.
ഭാഗികമായി റദ്ദാക്കിയവ
ഇന്നും നാളെയും കന്യാകുമാരി-പുണെ ജയന്തി എക്സ്പ്രസ്(16382) തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. ഇന്ന് കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ്(16650) തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ്(16606) ഇന്ന് കൊല്ലത്തുനിന്നു പുറപ്പെടും.
ഇന്നത്തെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ തിരുനെൽവേലിയിൽനിന്നു പുറപ്പെടും. ഇന്നത്തെ തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് ചെങ്കോട്ട, പുനലൂർ, കൊല്ലം വഴി തിരിച്ചുവിടും.
