ഹോം ​വോ​ട്ടിം​ഗ് ഇ​ന്ന്

Share our post

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ സം​ഘം വോ​ട്ട​റു​ടെ വീ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങു​ന്ന ഹോം ​വോ​ട്ടിം​ഗ് ഇ​ന്ന് ന​ട​ക്കും. ജി​ല്ല​യി​ൽ ആ​കെ 19,276 ഹോം ​വോ​ട്ടിം​ഗ് അ​പേ​ക്ഷ​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ൽ 14,138 പേ​ർ 85 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും 5138 പേ​ർ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​മാ​ണ്. ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഹോം ​വോ​ട്ട​ർ​മാ​രു​ള്ള​ത്. കു​റ​വ് അ​ഴീ​ക്കോ​ടും. ഇ​രി​ക്കൂ​റി​ൽ -2204 ഹോം ​വോ​ട്ട​ർ​മാ​രും അ​ഴീ​ക്കോ​ട് 1308 ഹോം ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. ഹോം ​വോ​ട്ടി​നാ​യി 203 ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

റി​സ​ർ​വ് ആ​യി ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്ന് എ​ന്ന തോ​തി​ൽ 11 സം​ഘ​ങ്ങ​ളു​മു​ണ്ട്. രു ​സം​ഘ​ത്തി​ൽ ണ്ട് ​പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഒ​രു മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ, ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് പേ​രാ​ണു​ള്ള​ത്. ബി​എ​ൽ​ഒ​യും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് വോ​ട്ടിം​ഗ്.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഹോം​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം: അ​ഴീ​ക്കോ​ട്‌-1308, ധ​ർ​മ​ടം-1890, ഇ​രി​ക്കൂ​ർ-2204,ക​ല്യാ​ശേ​രി-1628, ക​ണ്ണൂ​ർ-1473, കൂ​ത്തു​പ​റ​മ്പ്-1582, മ​ട്ട​ന്നൂ​ർ-2023, പ​യ്യ​ന്നൂ​ർ-1767, പേ​രാ​വൂ​ർ-1734, ത​ളി​പ്പ​റ​മ്പ്-2017,ത​ല​ശേ​രി-1650.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!