സ്ഥാനാർത്ഥികളുടെ വരവ് -ചെലവ് കണക്കുകൾ പരിശോധിക്കും
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ് -ചെലവ് കണക്കുകൾ മാർച്ച് 31, ഏപ്രിൽ നാല്, ഏഴ് തീയതികളിൽ ചെലവ് നിരീക്ഷകർ പരിശോധിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ ആസൂത്രണ സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന പരിശോധനയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ / ഏജന്റുമാർ, റിട്ടേണിംഗ് ഓഫീസർമാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കണം.
പരിശോധനാ വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ ദൈനംദിന ചെലവുകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ, ക്യാഷ് രജിസ്റ്റർ, ബാങ്ക് രജിസ്റ്റർ, ബന്ധപ്പെട്ട വൌച്ചർ, ബിൽ, തിരഞ്ഞെടുപ്പ് ചെലവുകൾക്കായി സ്ഥാനാർത്ഥിയുടെ പേരിൽ തുടങ്ങിയ പ്രത്യേക ബാങ്ക് അക്കൌണ്ടിന്റെ അപ്ഡേറ്റ് ചെയ്ത മാർച്ച് 30 വരെ രേഖപ്പെടുത്തിയ ഇടപാടുകൾ പാസ് ബുക്ക്, അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം.
