മേൽപാലം നിർമാണം: താഴെചൊവ്വ മുതൽ താണവരെ കുരുക്കോടു കുരുക്ക്

Share our post

കണ്ണൂർ ∙ മേലെചൊവ്വയിൽ നിർമിക്കുന്ന മേൽപാലം പദ്ധതിയുടെ തൂണിനുവേണ്ടിയുള്ള പൈലിങ് തുടങ്ങിയതോടെ ദേശീയപാതയിലെ താഴെചൊവ്വ മുതൽ താണവരെ മുഴുവൻ സമയ ഗതാഗതക്കുരുക്ക്. മേലെചൊവ്വ ശിവക്ഷേത്രം വടക്കേനട കവാടത്തിനു മുൻപിൽ തലശ്ശേരി റോഡിന് മധ്യത്തിലായാണ് പൈലിങ് തുടങ്ങിയത്. ഗതാഗത ക്രമീകരണമായി റോഡരികു ചേർന്ന് വൺവേ അടിസ്ഥാനത്തിൽ കണ്ണൂർ ഭാഗത്തേക്കും തലശ്ശേരി ഭാഗത്തേക്കും സർവീസ് റോഡിന് സമാനമായി ചെറിയ റോഡുകൾ ക്രമീകരിച്ചാണ് ഗതാഗതം. ഈ റോഡുകളിലൂടെ വാഹനങ്ങൾക്ക് ഇഴ‍ഞ്ഞുനീങ്ങാൻ മാത്രമേ സാധിക്കുകയുള്ളൂ.

വാഹനത്തിരക്ക് രൂക്ഷമാകുന്ന വൈകിട്ട് തലശ്ശേരി ഭാഗത്തേക്ക് ബൈപാസിലെ കിഴുത്തള്ളിവരെയും കണ്ണൂർ ഭാഗത്തെ കാൽടെക്സ് വരെയും വാഹനങ്ങളുടെ നിര നീണ്ടു. ഗതാഗതക്കുരുക്ക് ഇന്നലെ രാത്രി 8.30 വരെയും അനുഭവപ്പെട്ടു. ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങളും കുരുക്കിൽപെട്ടു. പുതിയ ഗതാഗത ക്രമീകരണത്തിൽ മട്ടന്നൂർ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!