കയ്യിലൊരു സിലിണ്ടറുണ്ടോ? എന്നാൽ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാം, റിസോർട്ടിൽ താമസം

Share our post

കൊച്ചി∙ ആലുവ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ ‘മൂന്നാർ പീക്ക് പാരഡൈസ്’ റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരം സൗജന്യമായി ലഭിക്കും. സിലിണ്ടർ വിലയ്ക്കു പുറമേയാണ് 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി ലഭിക്കുന്നത്.

ഹോട്ടൽ ഉടമ എ.പി.സഫീറിന്റെ തന്നെ സംരംഭമാണു മൂന്നാറിലെ റിസോർട്ട്. സമൂഹ മാധ്യമങ്ങളിൽ ഓഫർ സംബന്ധിച്ചു പോസ്റ്റ് ഇട്ടതോടെ ഒട്ടേറെ പേർ വിളിച്ചെങ്കിലും ഗാർഹിക സിലിണ്ടറാണ് ഇവരുടെ പക്കലുള്ളത്. വാണിജ്യസിലിണ്ടർ നൽകാമെന്നു പറഞ്ഞത് വിരലിൽ എണ്ണാവുന്നവർ മാത്രം.

ഹോട്ടലിൽ പ്രതിദിനം മൂന്ന്  സിലിണ്ടർ വേണം. സിലിണ്ടർ തീർന്നപ്പോൾ ഒരാഴ്ച ഹോട്ടൽ അടച്ചിട്ടു. വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ‘ഓഫർ’ പ്രഖ്യാപിച്ചത്. സിലിണ്ടർ ക്ഷാമം തീരുന്നതു വരെ ഓഫറും തുടരും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!