വയനാട്ടിൽ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ വാർഡ് അംഗത്തിന് മർദനം, ഒരാൾക്ക് വെട്ടേറ്റു

Share our post

വയനാട്: നമ്പ്യാർകുന്നിൽ വാർഡ് അംഗത്തിന് മർദനമേറ്റു. നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് മർദനത്തിനിരയായത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റു.

മരം വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കേ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്കായി പ്രശാന്തും സുനിലും എത്തുകയായിരുന്നു. ചർച്ചയ്ക്കിടെ സംഘർഷമുണ്ടായി. പ്രശാന്തിനെ മർദിക്കുകയും സുനിലിനെ വെട്ടുകയുമായിരുന്നു. സുനിലിന് കൈയ്ക്കും തലക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതികളിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!