സിപിഎം കുടുംബം തകർക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി ടി.കെ. ഗോവിന്ദൻ
കണ്ണൂർ: സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും സിപിഎം വിട്ട ടി.കെ. ഗോവിന്ദൻ.
എം.വി. ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ ജയിച്ചാലും തോറ്റാലും പാർട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാകില്ലായിരുന്നു. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കായി പരസ്യമായി രംഗത്തിറങ്ങിയതെന്നും ഗോവിന്ദൻ അറിയിച്ചു.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി.കെ. ശ്യാമള സ്ഥാനാർഥിയാകില്ലായിരുന്നു. പിണറായിക്കുണ്ടായ ദൗർബല്യത്തിന്റെ കാരണം മനസിലാകുന്നില്ല. പാർട്ടി മെഷിനറി പൂർണമായും തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.
