ബസപകടത്തിൽ പരിക്ക്; കോളയാട്ടെ ബഡ്‌സ് സ്‌കൂൾ കുട്ടികൾക്ക് പട്ടാളക്കാരുടെ കൈത്താങ്ങ്

Share our post

കോളയാട്: ശിശുമിത്രം ബഡ്‌സ് സ്‌കൂളിലെ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലുള്ള കുട്ടികൾക്ക് കണ്ണൂർ ജില്ലയിലെ പട്ടാളക്കാരുടെ സംഘടനയായ ടീം കണ്ണൂർ സോൾജിയേഴ്‌സ് ചികിത്സാസഹായം നൽകി. ജില്ലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ടീം കണ്ണൂർ സോൾജിയേഴ്‌സ് ഒരു ലക്ഷം രൂപ സ്‌കൂൾ പ്രിൻസിപ്പൽ  എൻ. ടി. രോഷ്നിക്ക്  കൈമാറി. ടീം കണ്ണൂർ സോൾജിയേഴ്‌സ് വൈസ് പ്രസിഡന്റ് പ്രിയേഷ് ബാബു കൂടാളി അധ്യക്ഷനായി. മധുസൂദനൻ മട്ടന്നൂർ, ജയേഷ്, പുന്നാട്, ലിജിൽ രാജ് മട്ടന്നൂർ, എൻ. ടി റോഷ്ണി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!