കെ- ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി. മാർച്ച് 21 വരെ അപേക്ഷ നൽകാം. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്കും പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാം.
