37 രാജ്യസഭാസീറ്റിൽ വോട്ടെടുപ്പ് ഇന്ന്
ന്യൂഡൽഹി: 10 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പകൽ ഒന്പത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. പകൽ അഞ്ചിന് വോട്ടെണ്ണൽ തുടങ്ങി രാത്രിയോടെ ഫലം പുറത്തുവിടും. മഹരാഷ്‌ട്ര, തമിഴ്‌നാട്, ഒഡിഷ, പശ്‌ചിമ ബംഗാൾ, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളാണ് ഒഴിവുവരുന്നത്.
ശരദ് പവാർ, എം തന്പിദുരൈ, ജി കെ വാസൻ, തിരുച്ചിശിവ, പ്രിയങ്കാ ചഥുർവേദി, രാംദാസ് അത്താവാല തുടങ്ങിയവരുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് എംഎൽഎമാരെ മറ്റ് സംസ്ഥാനത്തെ റിസോർട്ടുകളിൽ ‘ഒളിപ്പിച്ചിട്ടുണ്ട്’.
