സതീശനെതിരേ ടൈസൺ, നാല് മന്ത്രിമാരും മത്സരിക്കും; സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Share our post

തിരുവനന്തപുരം: ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ

തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇ.ടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കയ്പമംഗലം എം.എൽ.എ.യാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും.

സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കം എട്ടു പേരാണ് മാറിയത്. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, സി.കെ. ആശ, പി. സുപാൽ, ജി.എസ്. ജയലാൽ എന്നിവരാണ് മറ്റുള്ളവർ. രണ്ടു സ്ത്രീകൾ വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ വൈക്കത്തുനിന്ന് സി.കെ. ആശ മാറിയപ്പോൾ നാദാപുരത്ത് പി. വസന്തത്തെ സ്ഥാനാർഥിയാക്കി. മഞ്ചേരിയിൽ സിപിഐ സ്വതന്ത്രനായി എം. മുസ്തഫ മത്സരിക്കും.

സിപിഐ സ്ഥാനാർഥികൾ

കാസർകോട്

ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)

കോഴിക്കോട്

അഡ്വ. പി. വസന്തം (നാദാപുരം)

മലപ്പുറം

അജിത് കൊളാടി (തിരൂരങ്ങാടി)

ഷഫീർ കിഴിശ്ശേരി (ഏറനാട്)

എം. മുസ്തഫ (മഞ്ചേരി)

പാലക്കാട്

മുഹമ്മദ് മുഹസിൻ (പട്ടാമ്പി)

അബൂബക്കർ മൻസിൽ (മണ്ണാർക്കാട്)

തൃശ്ശൂർ

ആലങ്കോട് ലീലാകൃഷ്ണൻ (തൃശ്ശൂർ)

കെ. രാജൻ (ഒല്ലൂർ)

ഗീതാ ഗോപി (നാട്ടിക)

കെ.കെ. വത്സരാജ് (കൈപ്പമംഗലം)

വി.ആർ. സുനിൽ (കൊടുങ്ങല്ലൂർ)

ഇടുക്കി

കെ. സലിംകുമാർ (പീരുമേട്)

കോട്ടയം

പി. പ്രദീപ് (വൈക്കം)

പത്തനംതിട്ട

പ്രജി ശശിധരൻ (അടൂർ)

എറണാകുളം

ഇ.ടി. ടൈസൺ (പറവൂർ)

എൻ. അരുൺ (മൂവാറ്റുപുഴ)

ആലപ്പുഴ

പി. പ്രസാദ് (ചേർത്തല)

ടി.ടി. ജിസ്‌മോൻ (ഹരിപ്പാട്)

കൊല്ലം

എം.എസ്. താര (കരുനാഗപ്പള്ളി)

ആർ. രാജേന്ദ്രൻ (ചാത്തന്നൂർ)

ജെ. ചിഞ്ചുറാണി (ചടയമംഗലം)

അജയ പ്രസാദ് (പുനലൂർ)

തിരുവനന്തപുരം

മനോജ് എടമന (ചിറയിൻകീഴ്)

ജി.ആർ. അനിൽ (നെടുമങ്ങാട്)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!