തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; വാർത്താസമ്മേളനം വൈകുന്നേരം നാലിന്
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമീഷൻ ഗ്യാനേഷ് കുമാര്‍ വാർത്താസമ്മേളനം നടത്തും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
