പയ്യന്നൂരിൽ ആളമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തി; സുരക്ഷാ ജീവനക്കാരന്റേതെന്ന് തിരിച്ചറിഞ്ഞു

Share our post

പയ്യന്നൂർ∙ അന്നൂർ കിസാൻ ഗ്രൗണ്ട് റോഡിലെ പവിത്രൻ കാനായിയുടെ പറമ്പിലെ ആളമറയില്ലാത്ത കിണറ്റിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മോഹൻദാസ് പാലോട്ട് (62) എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

ഇയാളെ ഇന്നലെ മുതൽ കാണാതായതായി ബന്ധുക്കൾ അറിയിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ് ന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത് പോലീസിന് കൈമാറി. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി. വിജയൻ, ജോബി മോൻ, ജിഷ്ണു ദേവ്, ലിജീഷ്, രോഹിത്, ജാറ്റിൻ ദേവ്, സനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!