ആ​റ​ള​ത്തെ 47 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​വ​ശ​ രേ​ഖ ന​ൽ​കി

Share our post

ആ​റ​ളം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന 47 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ന്ത്രി ഒ.​ആ​ർ. കേ​ളു കൈ​വ​ശ​രേ​ഖ വി​ത​ര​ണം ചെ​യ്തു. തീ​രേ ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് സെ​ന്‍റ് എ​ങ്കി​ലും ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഭൂ​മി ക​ണ്ടെ​ത്താ​നു​ള്ള അ​ധി​കാ​രം ഗു​ണ​ഭോ​ക്താ​വി​ന് ത​ന്നെ​യാ​ണ് ന​ൽ​കി​യ​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് എ​ല്ലാ കു​ടും​ബ​ത്തി​നും ഭൂ​മി ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.
ആ​റ​ളം ഫാ​മി​ലെ വ​ള​യം​ചാ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഡോ. ​കൗ​ശി​ക​ൻ, ഡോ. ​മി​ഥു​ൻ പ്രേം​രാ​ജ്, ത​ല​ശേ​രി സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ജാ​ത, കെ.​കെ. സ​ബി​ത, പി.​കെ. സു​രേ​ഷ് ബാ​ബു, ആ​ർ. രാ​ജേ​ഷ് കു​മാ​ർ, എ​സ്. സു​ജീ​ഷ്, കെ. ​മോ​ഹ​ന​ന​ൻ, രാ​ഷ്ട്രീ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

1049 പേ​രു​ടെ കൈ​വ​ശ​ രേ​ഖ റ​ദ്ദ് ചെ​യ്തു

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭൂ​മി അ​നു​വ​ദി​ച്ച 3375 കു​ടും​ബ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും 1746 കു​ടും​ബ​ങ്ങ​ൾ അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ അ​ധി​വ​സി​ക്കാ​ത്ത​തി​നാ​ൽ വ​സ്തു​വ​ക​ക​ൾ കാ​ട് ക​യ​റി വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ താ​മ​സി​ക്കു​വാ​ൻ ത​യാ​റാ​കാ​തെ ഒ​ഴി​ഞ്ഞു പോ​യ​വ​രു​ടെ ഭൂ​മി റ​ദ്ദ് ചെ​യ്യു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി വേ​ണ്ട എ​ന്ന് അ​റി​യി​ച്ച​വ​രു​ടെ​യും, താ​മ​സി​ക്കു​വാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​വ​രു​ടെ​യും ഉ​ൾ​പ്പെ​ടെ 1049 പേ​രു​ടെ കൈ​വ​ശ​രേ​ഖ റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്.

കൈ​യേ​റി താ​മ​സി​ക്കു​ന്ന​വ​രി​ൽ ശേ​ഷി​ക്കു​ന്ന 70 പേ​രി​ൽ എ​ട്ട് പേ​ർ ഉ​പ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​തും എ​ട്ട് പേ​ർ ഭൂ​മി വേ​ണ്ട എ​ന്ന് അ​റി​യി​ച്ച​വ​രു​മാ​ണ്. ഒ​രാ​ൾ​ക്ക് നി​ല​വി​ൽ കൈ​വ​ശ​രേ​ഖ ഉ​ള്ള​തി​നാ​ലും ഒ​രാ​ൾ​ക്ക് കൈ​യേ​റി​യ സ്ഥ​ലം പ്ലോ​ട്ട് തി​രി​ച്ച് ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ലും അ​ഞ്ചു​പേ​ർ​ക്ക് ച​തി​രൂ​ർ ഉ​ന്ന​തി​യി​ലു​ള്ള ഭൂ​മി റ​ദ്ദ് ചെ​യ്യേ​ണ്ട​തി​നാ​ലും ഇ​വ​രെ ഒ​ഴി​വാ​ക്കി ബാ​ക്കി​യു​ള​ള 47 പേ​രെ​യാ​ണ് നി​ല​വി​ൽ ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!