സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിയുടെ അശ്ലീലചിത്രവും വീഡിയോയും പ്രചരിപ്പിച്ചയാൾ പിടിയിൽ

Share our post

തുറവൂർ (ആലപ്പുഴ): യുവതിയുടെ അശ്ലീലചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കാസർകോട്‌ ഹോസ്ദുർഗ് ചെരുവാത്തൂർ ഗ്രാമപ്പഞ്ചായത്ത് കാടൻകോട് വീട്ടിൽ കെ.പി. മനീഷി (37)നെയാണ് കുത്തിയതോട് സി.ഐ. പി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

യുവതിയുമായി സൗഹൃദത്തിലായിരുന്ന പ്രതി ശല്യംചെയ്യാൻ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. തുടർന്നാണ് പ്രതി, ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി സാമൂഹികമാധ്യമത്തിൽ ഗ്രൂപ്പുണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. പിന്നീട്, യുവതിയുടെ പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും അതിൽ യുവതിയുടെ നാട്ടിലുള്ള കുറെ ആളുകളെ ചേർക്കുകയും യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. എസ്.ഐ. ബജിത്ത് ലാൽ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, മനീഷ് കെ. ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതേ യുവതിയെ പുറകേനടന്ന് ശല്യപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!