ഒമാനെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണുകൾ: പ്രവാസിക്ക് പരുക്ക്; ആക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യം

Share our post

മസ്ക്കത്ത് ∙ ഒഴിവാക്കി നിർത്തിയിരുന്ന ഒമാനെയും ആക്രമിച്ച് ഇറാൻ. ചർച്ചകളുടെ മധ്യസ്ഥാൻ എന്ന നിലയിൽ ഇന്നലെ ഒമാനിലേക്ക് ആക്രമണം നടത്താതിരുന്ന ഇറാൻ ഇന്ന് ഒമാനെയും ലക്ഷ്യമിട്ടു. ഒമാനിലെ വ്യാപാര തുറമുഖമായ ദുഖമിലാണ് ആക്രമണം. 2 ഡ്രോണുകളാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്കു പരുക്കുണ്ട്. ആകാശത്ത് തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടം ഇന്ധന ടാങ്കുകൾക്കു സമീപമാണ് വീണത്. എങ്കിലും ആളപായമോ നാശ നഷ്ടമോ ഇല്ല. ആക്രമണത്തെ ഒമാൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇന്നലെ ഇറാനെ അനുകൂലിച്ചു നിന്നിരുന്ന ഏക രാജ്യമാണ് ഒമാൻ.

അതേസമയം, ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെ ആക്രമണം. സംഭവത്തിൽ നാലു ജീവനക്കാര്‍ക്ക് പരുക്കേറ്റു. പലാവു പതാകയുള്ള കപ്പലിനുനേരെയാണ് ആക്രമണം. 20 ജീവനക്കാരെയും ഒഴിപ്പിച്ചു. ഒമാന്റെ പ്രധാന വാണിജ്യ തുറമുഖമാണ് ദുകമിലേത്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!